spot_img
Tuesday, October 20, 2026

ഓടുന്ന ബസിൽനിന്ന് യാത്രക്കാരി തെറിച്ചുവീണു



എടവണ്ണപ്പാറ: ഓടുന്ന ബസിൽനിന്ന് യാത്രക്കാരി തെറിച്ചുവീണു. പണിക്കരപ്പുറായ മേലു വീട്ടിൽ മുഹമ്മദ് അസ്​ലമിന്‍റെ ഭാര്യ ലൈല​ പുളിക്കലാണ് വീണത്.

വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്​ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. വാഴക്കാട് ചീനി ബസാർ വളവിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം.

എടവണ്ണപ്പാറയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. ഡ്രൈവറുടെ പിറകിലായിരുന്നു ലൈല ഇരുന്നിരുന്നത്. ഭർത്താവിനെ ആശുപത്രിയിൽ ചികിത്സിക്കാൻ പോകുമ്പോഴാണ് അപകടം.

കൊണ്ടോട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ്കുമാർ എടവണ്ണപ്പാറയിലെത്തി ബസിന്‍റെ ഫിറ്റിനസ് ഉൾപ്പെടെയുള്ളവ പരിശോധിച്ചു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles