spot_img
Saturday, July 18, 2026

ദേശീയപാത നിർമ്മാണത്തിനായി സൂക്ഷിച്ച കമ്പികൾ മോഷ്ടിച്ച അഞ്ചംഗ സംഘത്തെ പിടികൂടി



കോഴിക്കോട് :പന്തീരാങ്കാവിൽ ദേശീയപാത നിർമ്മാണത്തിനായി സൂക്ഷിച്ച കമ്പികൾ മോഷ്ടിച്ച അഞ്ചംഗ സംഘത്തെ പിടികൂടി. അസം ബാർപേട്ട സ്വദേശികളായ രഹന കാത്തുൻ, ഐനൽഅലി, മൊയിനൽ അലി, ജോയനൽ അലി, മിലൻ അലി എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 9 ലക്ഷം രൂപയുടെ കമ്പികളാണ് മോഷ്ടിച്ചത്.
കരാർ എടുത്ത കമ്പിനിയായ കെ എം സി കൺസ്ട്രക്ഷൻ കമ്പനിയുടെ ഉപകരാറുകാരായ ജെ എ എഫ് എഫ് ലിമിറ്റഡിൻ്റെ ഇരിങ്ങല്ലൂർ ലാന്റ് മാർക്കിന് സമീപത്തുള്ള വർക്ക് ഷെഡ്ഡിൽ കൂട്ടിയിട്ട കമ്പികളാണ് മോഷ്ടിച്ചത്.
ഞായർ പുലർച്ചെ അഞ്ചിന് ഷെഡ്ഡിൽ കൂട്ടിയിട്ട കമ്പികൾ മോഷ്ടിക്കുന്നതിനിടയിൽ രണ്ടുപേരെ സെക്യൂരിറ്റി ജീവനക്കാർ പിടികൂടി പന്തീരാങ്കാവ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരത്തിൽ മറ്റു മൂന്നു പേരെ കൂടി പൊലീസ്‌ കസ്റ്റഡിയിലെടുത്തു.സി ഐ വിനോദ് കുമാർ, എസ് ഐ മഹേഷ്, എ എസ് ഐ ഷംസുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ലൈലാബി, പ്രമോദ്, ബഷീർ എന്നിവർ നേതൃത്വം നൽകി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles