കൊച്ചി : പ്രശസ്ത സഹസംവിധായകൻ വാൾട്ടർ ജോസ് (56) അന്തരിച്ചു. രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഹാർമോണിയം കലാകാരനായ ജോസിന്റെ മകനാണ് .സംവിധായകരായ സിദ്ധിക്ക് ലാൽ കൂട്ടുകെട്ടിലെ ശിഷ്യരിൽ പ്രധാനിയായ വാൾട്ടർ ജോസ് മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധാന ചുമതല നിർവ്വഹിച്ചിട്ടുണ്ട് . സിദ്ധിഖ് ലാൽ , ലാൽ ജോസ് , വേണു ( ഛായാഗ്രാഹകൻ ) കലാധരൻ അടൂർ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള വാൾട്ടർ ജോസ് ചലച്ചിത്ര രംഗത്ത് ഗാഢമായ സൗഹൃദം പുലർത്തിപ്പോന്ന വേറിട്ട വ്യക്തിത്വമായിരുന്നു . അവിവാഹിതനായ വാൾട്ടർ ജോസ് സംവിധായകൻ ലാലിന്റെ പിതൃ സഹോദര പുത്രനാണ് .കതൃക്കടവ് CBI റോഡിലുള്ള സഹോദരന്റെ വീട്ടിൽ ഉച്ചവരെ പൊതുദർശനമുണ്ട് . ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കതൃക്കടവ് സെന്റ് ഫ്രാൻസിസ് ചർച്ചിലാണ് അന്ത്യകർമ്മങ്ങൾ.






