spot_img
Friday, April 17, 2026

ഓഫ് റോഡ് ട്രക്കിങിന് പോയ വാഹനങ്ങള്‍ മലയ്ക്ക് മുകളില്‍ കുടുങ്ങി



ഇടുക്കി:ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയവരുടെ വാഹനങ്ങള്‍ മലയ്ക്ക് മുകളില്‍ കുടുങ്ങി. ഇടുക്കി പുഷ്പക്കണ്ടത്തെ മലയ്ക്ക് മുകളിലാണ് 27 വാഹനങ്ങള്‍ കുടുങ്ങിയത്.കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങളാണ് കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് ഇവര്‍ ഓഫ് റോഡ് വാഹനങ്ങളില്‍ മലയ്ക്ക് മുകളില്‍ കയറിയത്. ഇവരെത്തുമ്പോള്‍ സ്ഥലത്ത് മഴയുണ്ടായിരുന്നില്ല. 40 അംഗ സംഘമാണ് എത്തിയത്. തിരിച്ചിറങ്ങാൻ നോക്കുന്നതിനിടെ പ്രദേശത്ത് കനത്ത മഴയും കാറ്റും ഉണ്ടായി.

ഇതേ തുടര്‍ന്ന് ഇവര്‍ക്ക് ഓഫ് റോഡിലൂടെ താഴേക്ക് ഇറങ്ങാനായില്ല. സ്ഥലത്തേക്കുറിച്ച് മുന്‍പരിചയമില്ലാത്തതും തിരിച്ചടിയായി. ഓഫ് റോഡ് ട്രക്കിങിന് അനുമതിയില്ലാത്ത സ്ഥലത്ത്  അനധികൃതമായിട്ടാണ് വാഹനങ്ങളുമായി ഇവര്‍ എത്തിയതെന്നാണ് വിവരം. വാഹനങ്ങള്‍ കുടുങ്ങിയതോടെ സംഘം താഴേക്ക് നടന്നിറങ്ങി നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. സ്ഥലത്ത് മോട്ടോര്‍ വാഹനവകുപ്പ് എത്തി തുടര്‍ നടപടി സ്വീകരിക്കും. വാഹനങ്ങള്‍ തിരിച്ചിറിക്കാനാണ് ശ്രമം. 



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles