spot_img
Tuesday, May 5, 2026

ഓണസമ്മാനമായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ: 1700 കോടി അനുവദിച്ചു.



കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക്ഓണം ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി ക്ഷേമ  രണ്ടു ഗഡു  പെൻഷൻ ലഭിക്കും.  ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം ലഭിക്കുന്നത്‌. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിനെ പുറമെയാണ്‌ രണ്ട് ഗഡുകൂടി അനുവദിച്ചത്‌.

ബുധനാഴ്‌ച മുതൽ ഇത്‌ ഗുണഭോക്താക്കളുടെ കൈകളിലെത്തും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. അനുവദിച്ച രണ്ടു ഗഡുവിൽ ഒരെണ്ണം കുടിശികയാണ്‌.  പണഞെരുക്കം കാരണമുണ്ടായ ക്ഷേമ പെൻഷൻ കുടിശിക ഈ വർഷവും അടുത്ത വർഷവുമായി നൽകുമെന്ന്‌ മുഖ്യമന്ത്രി  പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക്ഓണം ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ആഘോഷിക്കാന്‍ സര്‍ക്കാരിന്‍റെ പിന്തുണ. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് അനുമതി നൽകി ഉത്തരവായി.

2023ലും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില്‍ ഈ വര്‍ഷവും  ഉത്സവബത്ത ലഭ്യമാക്കണമെന്ന്
അഭ്യര്‍ത്ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തു നല്‍കിയത് പരിഗണിച്ചാണ് നടപടി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles