spot_img
Wednesday, June 3, 2026

പ്രിയങ്കാ ഗാന്ധിയുടെ പത്രിക സമർപ്പണം 23-ന്; രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോ



കൽപ്പറ്റ:വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഈ വരുന്ന 23-ന് നാമനിർദ്ദേശക പത്രിക സമർപ്പിക്കും. ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് കളക്ടറേറ്റിൽ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കുക. ഇക്കാര്യം വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പ് സമിതി കൺവീനർ എ പി അനിൽ കുമാർ എംഎൽഎ വ്യക്തമാക്കി. യുഡിഎഫിന്റെ നിയോജകമണ്ഡലം കൺവെൻഷനുകൾ ശനിയാഴ്ചയോടെ പൂർത്തിയാവും.പഞ്ചായത്ത് തല കൺവൻഷനുകൾ ചൊവ്വാഴ്ചയോടെ പൂർത്തീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി കോർഡിനേറ്റർ കൂടിയായ ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറർ എൻ ഡി അപ്പച്ചൻ, ടി ഉബൈദുള്ള എംഎൽഎ, യുഡിഎഫ് ജില്ലാ കൺവീനർ പി ടി ഗോപാലക്കുറുപ്പ്, യുഡിഎഫ് ജില്ലാ ചെയർമാൻ ടി മുഹമ്മദ്‌ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles