തൊടുപുഴ: മൂന്നാറിലെ ജനവാസ മേഖലയിൽ ഭീതി പരത്തി പടയപ്പ. മൂന്നാർ നയമക്കാട് എസ്റ്റേറ്റിലാണ് കാട്ടാനയെത്തിയത്. ഒരാഴ്ചയായി പടയപ്പ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. ആനയെ വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ടെങ്കിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പടയപ്പ ജനവാസമേഖലകളിൽ എത്തുന്നുണ്ട്.
പടയപ്പയെ ജനവാസമേഖലയിൽനിന്ന് തുരത്തണമമെന്നാണ് നാട്ടുകാരുടെ ആവശ്യം.






