spot_img
Saturday, August 29, 2026

കൊച്ചി മെട്രോ രാജ്യത്തിന്റെ അഭിമാന പദ്ധതി- പി. രാജീവ്



കൊച്ചി:ഇന്ന് രാജ്യത്തിന്റെ അഭിമാനകരമായ പദ്ധതിയായി കൊച്ചി മെട്രോ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും പ്രവര്‍ത്തന ലാഭമുണ്ടാക്കുന്ന ഒരു സ്ഥാപനമായി കൊച്ചി മെട്രോക്ക് മാറാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും മന്ത്രി പി. രാജീവ്. കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവീസ് കളമശേരി ബസ്സ്റ്റാൻഡിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്ത് ഒരിടത്തും മെട്രോ സാമ്പത്തികമായി ലാഭത്തില്‍ ഓടുന്നില്ല. എന്നാല്‍ മറ്റുപല ഘടകങ്ങളും പരിഗണിക്കുമ്പോഴാണ് ഇത്തരം പദ്ധതികള്‍ ലാഭത്തിലാണ് എന്ന് പറയാന്‍ കഴിയുക.. ഇത്തരം സേവന പദ്ധതികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉല്‍പ്പാദനക്ഷമത കൂടും. മലീനികരണം കുറയും. കാര്യക്ഷമത വര്‍ധിക്കും. അങ്ങനെയുള്ള സാമൂഹ്യ ഘടകങ്ങള്‍ പരിഗണിക്കുമ്പോഴാണ് സമൂഹത്തിന് ഒരു പദ്ധതി ലാഭകരമാണ് എന്ന് കണക്കാക്കുന്നത്. പി രാജീവ് ചൂണ്ടിക്കാട്ടി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles