തിരുവനന്തപുരം: 2024-ലെ സിഎജി റിപ്പോര്‍ട്ട് നിയസഭസഭയില്‍ അവതരിപ്പിച്ചു. പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞു. ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും പരാമര്‍ശിച്ചുകൊണ്ടുള്ളതാണ് സിഐജി റിപ്പോര്‍ട്ട്.ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിര്‍ദേശിക്കുന്ന ഏറ്റവുംകുറഞ്ഞ അവശ്യസേവനങ്ങള്‍ പോലും സംസ്ഥാനത്തെ പല ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമല്ല. അനുവദിച്ചതിലും കുറവാണ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ എണ്ണം. ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും എണ്ണം കുറവാണ്. ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വലുതായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല ജോലിഭാരം, ശരിയായ ചികിത്സയും നടക്കുന്നില്ലെന്നും സിഐജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനും രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. മരുന്നുകള്‍ ആവശ്യത്തിന് എത്തിക്കാന്‍ കഴിഞ്ഞില്ല എന്നും മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെന്‍ഡര്‍ മാനദണ്ഡങ്ങളില്‍ ഗുരുതര വീഴ്ച ഉണ്ടായി. ആവശ്യത്തിന് മരുന്നില്ലാത്ത പരാതികള്‍ വ്യാപകമാണ്. ഈടാക്കേണ്ട പിഴ 1.64 കോടി രൂപയാണെന്നും ഇവ മരുന്നു കമ്പനികളില്‍ നിന്ന് ഈടാക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.