spot_img
Saturday, July 25, 2026

നൃത്തപരിപാടിക്ക് പോകവെ കാർ മറിഞ്ഞ് റിയാലിറ്റി ഷോ താരമായ മലയാളി നൃത്താധ്യാപിക ബെം​ഗളൂരുവിൽ മരിച്ചു



മാനന്തവാടി: മൈസൂരുവിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനിയായ നൃത്ത അധ്യാപിക മരിച്ചു. റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും, റീനയുടെയും മകൾ അലീഷ ആണ് മരണപ്പെട്ടത്. ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്.

ബെം​ഗളൂരുവിലേക്കുള്ള യാത്രാ മധ്യേ മൈസൂരുവിൽ വച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറി‍ഞ്ഞാതായാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ​ഗുരുതരാവസ്ഥയിലായ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയിക്കുവേണ്ടി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു ഇവർ. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ. അപകടത്തിൽ പരുക്കേറ്റ ഭർത്താവ് ജോബിൻ ചികിത്സയിൽ കഴിഞ്ഞു വരികയാണ്. മകൾ: എലൈന എഡ്വിഗ ജോബിൻ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles