spot_img
Thursday, April 16, 2026

ഹോട്ടലിലെ മേശയും കസേരകളും കളവ് ചെയ്ത ലോറിയെ പിന്തുടർന്ന് കർണ്ണാടകയിൽ നിന്നും പൊക്കി പേരാമ്പ്ര പോലീസ്.



പേരാമ്പ്ര:പാലേരി ഹോട്ടലിലെ മേശയും കസേരകളും കളവ് ചെയ്ത വെസ്റ്റ് ബംഗാൾ ലോറി പിന്നാലെയെത്തി കർണ്ണാടകയിൽ നിന്നും പൊക്കി പേരാമ്പ്ര പോലീസ്. പാലേരിയിലെ കടവരാന്തയിൽ നിന്നും മേശയും കസേരകളും മോഷണം പോയതായി പോലീസിൽ പരാതിപ്പെടുകയും തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു പോലീസ് അന്വേഷണം നടത്തുകയുമായിരുന്നു അന്വേഷണത്തിനിടെ മോഷണ വസ്തുക്കൾ വെസ്റ്റ് ബംഗാൾ രജിസ്ട്രേഷനുള്ള ലോറിയിലാണ് കടത്തിക്കൊണ്ടു പോയതെന്ന് മനസ്സിലാക്കിയ പോലീസ് ഉടനെ തന്നെ ലോറിയെ പിന്തുടരാൻ തീരുമാനിച്ചു. മോഷണം പോയ കസേരകളും മേശകളും സിസിടിവി പരിശോധിച്ചതിൽ ലോറിയിൽ തന്നെയുണ്ടെന്ന് കാണുകയും ചെയ്തു. തുടർന്ന് പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ ജംഷീദിന്റെ മേൽനോട്ടത്തിൽ അന്വേഷണസംഘം കർണാടകയിലേക്ക് തിരിക്കുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ലോറി കണ്ടെത്തി കളവുമുതലുകൾ പിടിച്ചെടുത്തത് സേനയ്ക്ക് തന്നെ ഏറെ അഭിമാനമായിരിക്കുകയാണ്.സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ, റിയാസ് ,ബൈജു,പേരാമ്പ്ര ഡിവൈഎസ്പി വി വി ലതീഷിന്റെ കീഴിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർ വിനീഷ് ടി,സിഞ്ചുദാസ്, ജയേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തി ലോറിയും മുതലുകളും പിടിച്ചെടുത്തത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles