spot_img
Wednesday, June 3, 2026

കേരളത്തിലെ 8 ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, കൊടും ചൂടിൽ യെല്ലോ അലർട്ട്



സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. പാലക്കാട് ജില്ലയിൽ 38ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 37ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36ഡിഗ്രി സെല്‍ഷ്യസ് വരെയും; (സാധാരണയെക്കാൾ 2 – 3ഡിഗ്രി സെല്‍ഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് അൾട്രാവയല്റ്റ് രശ്മികളുടെ വികിരണതോതും അപകടനിലയിലാണ്. കൊല്ലത്ത് റെഡ് ലെവലിലാണ് യുവി ഇൻഡകസ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്‌, മലപ്പുറം ജില്ലകളിൽ ഓറഞ്ച് ലെവലിലാണ് യുവി ഇൻഡകസ്. കോഴിക്കോട്, തൃശൂർ, എറണാകുളം, വയനാട്, തിരുവനന്തപുരം, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ ലെവലിലാണ് യുവി ഇൻഡകസ് പ്രഖ്യാപിച്ചിരിക്കുന്നത്. പകൽസമയം സൂര്യപ്രകാശം ശരീരത്തിൽ ഏറെ നേരും നേരിട്ട് ഏൽക്കാതിരിക്കാൻ പൊതുജനം ജാഗ്രത പാലിക്കണം. സൂര്യഘാത, സൂര്യതാപ സാധ്യത സാധ്യത കണക്കിലെടുക്കണമെന്നും മുന്നറിയിപ്പുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles