ഇപ്പോള്‍ സോഷ്യല്‍ മീഡിയ തുറന്നാല്‍ പലരുടെയും പ്രൊഫൈലില്‍ വിവിധ തരത്തിലുള്ള കാരിക്കേച്ചറുകള്‍ കാണാം. ഫോട്ടോഗ്രാഫര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, എഞ്ചീനിയര്‍മാര്‍, ഡോക്ടര്‍മാര്‍ എന്നിങ്ങനെ പല മേഖലകളില്‍ ജോലിചെയ്യുന്ന ആളുകള്‍ തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കാരിക്കേച്ചറുകള്‍ ചാറ്റ്ജിപിടി വഴി നിര്‍മ്മിച്ച് എടുക്കുന്നുണ്ട്. ദിവസവും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന സോഷ്യല്‍മീഡിയ ട്രെന്‍ഡുകളില്‍ ഏറ്റവും പുതിയ വൈറല്‍ ട്രെന്‍ഡാണ് ഇത്. ഫില്‍റ്ററുകളോ, എഡിറ്റിംഗോ ഉപയോഗിക്കുന്നതിന് പകരം AI ഉപയോഗിച്ച് നിങ്ങളുടെ യഥാര്‍ഥ ഫോട്ടോകള്‍ ഇവിടെ കാരിക്കേച്ചറുകളായി മാറ്റാന്‍ സാധിക്കും.
വളരെ എളുപ്പത്തില്‍ ഈ അടിപൊളി കാരിക്കേച്ചര്‍ നിങ്ങള്‍ക്ക് നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും. നല്ല ക്ലിയറായ ഒരു ഫോട്ടോയും പ്രോംപ്റ്റും (നിര്‍ദേശങ്ങള്‍) നല്‍കിയാല്‍ മാത്രം മതി. മിനിറ്റുകള്‍ക്കുളളില്‍ നിങ്ങള്‍ നല്‍കുന്ന ചിത്രം കാരിക്കേച്ചറായി ലഭിക്കും.
എങ്ങനെയാണ് കാരിക്കേച്ചര്‍ നിര്‍മ്മിക്കുന്നത്ChatGPT ഓപ്പണ്‍ ചെയ്യുക.നിങ്ങളുടെ ഒരു അടിപൊളി ഫോട്ടോ അപ്ലോഡ് ചെയ്യുക.എന്നിട്ട് ഈ പ്രോംപ്റ്റ് കൊടുക്കുക: ‘Create a caricature of me and my job based on everything you know about me.’ ഇതിനോടൊപ്പം നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും വിവരങ്ങള്‍ കൂടി നല്‍കാനുണ്ടെങ്കില്‍ അതും ചേര്‍ക്കാവുന്നതാണ്. അതായത് ആവശ്യമുള്ള ആര്‍ട്ട് ശൈലി, തൊഴില്‍, പശ്ചാത്തല ഘടകങ്ങള്‍ എന്നിവയും പ്രോംപ്റ്റില്‍ ഉള്‍പ്പെടുത്താം. ഇതനുസരിച്ച് ChatGptനിങ്ങള്‍ക്ക് കാരിക്കേച്ചര്‍ നിര്‍മ്മിച്ച് തരും. മാറ്റങ്ങള്‍ എന്തെങ്കിലും വേണമെങ്കില്‍ അതനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും ആവശ്യപ്പെടാവുന്നതാണ്.
Now if you open social media, you will see various types of caricatures on the profiles of many people. People working in various fields such as photographers, journalists, writers, engineers, and doctors are creating caricatures related to their work through ChatGPT. This is the latest viral trend in the social media trends that are changing every day. Instead of using filters or editing,
you can use AI to turn your real photos into caricatures here. You can create this cool caricature very easily. All you need to do is provide a good clear photo and prompts (instructions). Within minutes, the picture you provide will be converted into a caricature.
How to create a caricature Open ChatGPT. Upload a cool photo of yourself. Then give this prompt: ‘Create a caricature of me and my job based on everything you know about me.’ Along with this, if you have any other information to provide, you can also add it. This means that you can include the desired art style, profession, and background elements in the prompt. ChatGpt will create a caricature for you accordingly. If you want any changes, you can also request changes to be made accordingly.






