NBTV എന്ന പേരിൽ വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ പ്രചരിപ്പിച്ച് സൈബർ തട്ടിപ്പ്. ഗൂഗിൾ സെർച്ച് റിസൾട്ടുകളിലും വെബ്‌സൈറ്റുകളിലും ‘Unlimited Subscription’, ‘Ads Free Streaming’ തുടങ്ങിയ ആകർഷകമായ വാഗ്ദാനങ്ങൾ നൽകിയാണ് തട്ടിപ്പ് നടക്കുന്നത്.പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫോണിൽ ഡൗൺലോഡ് ആകുന്ന APK ഫയലുകൾ വഴിയാണ് തട്ടിപ്പ്. ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ ബാങ്കിംഗ് വിവരങ്ങൾ, എസ്.എം.എസ്, സ്‌ക്രീൻ ഷെയറിംഗ് എന്നിവയിലേക്ക് തട്ടിപ്പുകാർക്ക് പ്രവേശനം ലഭിക്കുന്നു. ഇത് ഉപയോഗിച്ച് അക്കൗണ്ടുകളിൽ നിന്ന് തട്ടിപ്പുകാർ പണം തട്ടിയെടുക്കുന്നു.Google Play Store / Apple App Store എന്നിവ വഴി മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. അജ്ഞാത വെബ്‌സൈറ്റുകളിൽ നിന്നോ സോഷ്യൽ മീഡിയ ലിങ്കുകളിൽ നിന്നോ ലഭിക്കുന്ന APK ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്. ഫോണിലെ ബാങ്കിംഗ് വിവരങ്ങൾ, OTP, PIN എന്നിവ ആരുമായും പങ്കുവെക്കരുത്.ആപ്പുകൾക്ക് നൽകുന്ന അനുമതികൾ (Permissions) ശ്രദ്ധാപൂർവ്വം പരിശോധിച്ചതിന് ശേഷം നൽകുക.ഇത്തരം സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ, www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകേണ്ടതാണ്. .






