25 കോടിയുടെ സൈബർ തട്ടിപ്പ് നടത്തിയ പ്രതികളെ ഹൈദരാബാദിൽ നിന്നും കുടുക്കി കൊച്ചി സൈബർ പോലീസ് രാജ്യത്ത് തന്നെ ഒരു വ്യക്തിയിൽ നിന്നും സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന ഏറ്റവും ഉയർന്ന തുകയായ 25 കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതികളെ അതി സമർത്ഥമായി പിടി കൂടി കൊച്ചി സിറ്റി സൈബർ പൊലീസ്.എറണാകുളം സ്വദേശിയായ വ്യവസായിയെ Capitalix.com’ എന്ന വെബ്സൈറ്റ് വഴി ട്രേഡിങ്ങിൻറെ പേരിൽ 25 കോടി രൂപയോളം തട്ടിയെടുത്ത കേസിൽ 16 കോടി രൂപയോളം രൂപ കൈവശപ്പെടുത്തിയ ഹൈദരാബാദ് സ്വദേശികളായ രണ്ടു യുവാക്കളെയാണ് കൊച്ചി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. സൈപ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാപിറ്റലിക്സ് എന്ന വെബ്‌സൈറ്റുവഴി ട്രേഡിങ്ങിനായി പണം നിക്ഷേപിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത് . രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ക്യാപിറ്റലിക്‌സ് എന്ന വെബ്സൈറ്റിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചി സിറ്റി കമ്മിഷണറുടെ നിർദ്ദേശാനുസരണം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ 16 കോടി രൂപയോളം തട്ടിയെടുത്ത ഹൈദരബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രതികളുടെ സ്ഥാപനത്തിൻറെ പങ്ക് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് കോടതിയിൽ നിന്നും അറസ്റ്റ് വാറണ്ട് വാങ്ങിയാണ് സൈബർ പോലീസ് ടീം ഹൈദരബാദിൽ എത്തിയത്. തട്ടിപ്പിലൂടെ ലഭിച്ച തുക ഉപയോഗിച്ച് സ്വന്തം വീട്ടിൽ നിന്നും മാറിനിന്ന് ആഡംബര ജീവിതം നയിച്ചു വന്നിരുന്ന പ്രതികളുടെ ലൊക്കേഷൻ കൃത്യമായി മനസിലാക്കിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ ഒരാൾക്ക് Aasrita Mega Infotech എന്ന പേരിൽ ഐ.ടി കമ്പനിയും Aasritha Infratech Pvt Ltd എന്ന കൺസ്ട്രക്ഷൻ കമ്പനിയും ഉണ്ട്. കൂടാതെ Aero villas എന്ന പേരിൽ 300 വില്ലകളുടെ കൺസ്ട്രക്ഷൻ നടന്നു വരികയാണ്. #statepolicemediacentre #keralapolice






