spot_img
Monday, June 8, 2026

പെരുമ്പാവൂരിൽ ആഞ്ഞടിച്ച് ‘ഓപ്പറേഷൻ തൂഫാൻ’; ഒറ്റ കമന്‍റിൽ മാസ്സായ മന്ത്രി ചെന്നിത്തല.



കൊച്ചി:കേരളത്തെ മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പെരുമ്പാവൂരിൽ ശക്തമായ പരിശോധന നടത്തി. അതിഥി തൊഴിലാളികൾ കൂടുതലുള്ള മേഖലയിൽ പോലീസ് മിന്നൽ വേഗത്തിൽ നടത്തിയ റെയ്ഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.മുക്കും മൂലയും പരിശോധിച്ച് ലഹരി പിടിച്ചെടുക്കുന്നതും പ്രതികളെ അറസ്റ്റ് ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ. വീഡിയോയ്ക്ക് താഴെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇട്ട കമന്‍റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

“പെരുമ്പാവൂർ തൂഫാനടിച്ചോ?” എന്ന ഒറ്റ ചോദ്യത്തിൽ മന്ത്രി കാണിച്ച മാസ്സ് ആരാധകർ ഏറ്റെടുത്തു.296 പേർ അറസ്റ്റിൽ, കോടികളുടെ ലഹരി പിടികൂടി ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 270 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതിന് 296 പേരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് – എംഡിഎംഎ: 0.3565 കിലോ ഗ്രാം – കഞ്ചാവ്: 10.893 കിലോ ഗ്രാം – കഞ്ചാവ് ബീഡി:157 എണ്ണം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.ഉറവിടം കണ്ടെത്താൻ ‘തൂഫാൻ ഇൻ്റലിജൻസ് മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്താൻ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിൽ ‘തൂഫാൻ ഇൻ്റലിജൻസ്’ എന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഉറവിടം ഇല്ലാതാക്കിയാൽ മാത്രമേ മയക്കുമരുന്ന് പൂർണമായി നശിപ്പിക്കാനാകൂ എന്നാണ് വിലയിരുത്തൽ.രഹസ്യവിവരങ്ങൾ ഉണ്ടെങ്കിൽ പൊതുജനങ്ങൾക്ക് പോലീസിന് കൈമാറാം.

ഫോൺ: 9497979794, 9497927797 വാട്സ്ആപ്പ്: 9995966666 വിവരം നൽകുന്നവരുടെ ഐഡന്‍റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്ന് മന്ത്രി ചെന്നിത്തല ഉറപ്പുനൽകി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles