spot_img
Wednesday, June 10, 2026

എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്ക് അവാർഡ്; മദ്റസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അവസരം.



2025-26അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് (A+) നേടിയ മദ്റസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു.ക്ഷേമനിധിയിൽ അംഗത്വമെടുത്ത് മാസവരിസംഖ്യ കുടിശികയില്ലാതെ രണ്ട് വർഷം പൂർത്തിയാക്കിയ രക്ഷിതാക്കൾക്കാണ് തങ്ങളുടെ മക്കൾക്കായി അപേക്ഷ സമർപ്പിക്കാൻ അർഹതയുള്ളത്.അവാർഡിനായുള്ള ഔദ്യോഗിക അപേക്ഷാ ഫോമും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kmtboard.in-ൽ ലഭ്യമാണ്.

കൃത്യമായി പൂരിപ്പിച്ച അപേക്ഷകളും അതിനോടൊപ്പം സമർപ്പിക്കേണ്ട മറ്റ് അനുബന്ധ രേഖകളും ജൂലൈ 31-നകം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, കേരള മദ്റസാധ്യാപക ക്ഷേമനിധി ഓഫിസ്, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിങ്, രണ്ടാം നില, കോഴിക്കോട് – 673005 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭ്യമാക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കുമായി പൊതുജനങ്ങൾക്ക് 0495 2966577, 9188230577 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles