spot_img
Friday, September 4, 2026

റൂട്സ് വേൾഡ് സ്കൂളിൽ എൻട്രി ഫെസ്റ്റും പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും നടന്നു.



കൊട്ടാരക്കോത്ത്: റൂട്സ് വേൾഡ് സ്കൂളിലെ 2026-27 അധ്യയന വർഷത്തേക്കുള്ള എൻട്രി ഫെസ്റ്റും പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടന കർമ്മവും ജൂൺ 8 തിങ്കളാഴ്ച തിരുവമ്പാടി എം.എൽ.എ. സി.കെ. കാസിം നിർവ്വഹിച്ചു.വിദ്യാഭ്യാസ രംഗത്ത് ലോകശ്രദ്ധ നേടിയ ഫിൻലൻഡ് വിദ്യാഭ്യാസ മാതൃകയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാർത്ഥി കേന്ദ്രീകൃതവും ഭാവനാധിഷ്ഠിതവുമായ പഠനരീതികൾ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിൽ ഉൾകൊള്ളിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.തുടർന്ന് പുതിയ ബ്ലോക്കിലെ ക്ലാസ് മുറികൾ സന്ദർശിച്ച അദ്ദേഹം, വിദ്യാർത്ഥികൾക്കായി ഒരുക്കിയ ആധുനിക പഠനസൗകര്യങ്ങളിലും ക്ലാസ് മുറികളിൽ നടപ്പാക്കിയ നവീന സംവിധാനങ്ങളിലും സംതൃപ്തി രേഖപ്പെടുത്തി.

കുട്ടികളുമായി നടത്തിയ സംവാദ പരിപാടിയിൽ അവരുടെ ചോദ്യങ്ങൾക്ക് സരസവും പ്രചോദനാത്മകവുമായ മറുപടികൾ നൽകി.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കോടഞ്ചേരി, പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങൾ, പൗരപ്രമുഖർ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും രക്ഷകർത്താക്കൾക്കായി സംഘടിപ്പിച്ച ഓറിയന്റേഷൻ സെഷനും ചടങ്ങിന് മാറ്റുകൂട്ടി. പുതിയ അധ്യയന വർഷത്തിന് ഉജ്ജ്വലമായ തുടക്കം കുറിച്ചുകൊണ്ടാണ് എൻട്രി ഫെസ്റ്റും പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും സമാപിച്ചത്.മാനേജിംഗ് ഡയറക്ടർ ഷഫീർ കൊട്ടാരക്കോത്തിൻ്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ റാഷിദ് ഇബ്രാഹിം സ്വാഗതവും, പി.ടി.എ പ്രസിഡൻ്റ് ഷഫ്‌ന ഷാഫി നന്ദിയും പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles