spot_img
Friday, September 4, 2026

നേപ്പാളിലെ മാനസ്ലു സർക്യൂട്ട് വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് സ്വദേശികൾ.



കോഴിക്കോട്: ഹിമാലയൻ പർവതനിരകളിലൂടെ കടന്നുപോകുന്ന മാനസ്ലു സർക്യൂട്ട് കടന്ന് കോഴിക്കോട് സ്വദേശികൾ. 22കാരൻ പൂക്കാട് പൊന്നംകുറ്റി ഹൈബൽ, എരഞ്ഞിക്കൽ വെളുത്തേടത്ത് എം.ബി. സിയാം എന്നിവരാണവർ. ലോകത്തിലെ ഏറ്റവും മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ ട്രക്കിങ് പാതകളിലൊന്നായി അറിയപ്പെടുന്ന ഭാഗമാണ് മാനസ്ലു സർക്യൂട്ട്.

ഏകദേശം 177 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ട്രക്, സമുദ്രനിരപ്പിൽ നിന്ന് 5,106 മീറ്റർ (16,752 അടി) ഉയരത്തിലുള്ള ലാർക്യാ ലാ പാസ് കടന്നുപോകുന്നതാണ് പ്രധാന ആകർഷണം. ലോകത്തിലെ എട്ടാമത്തെ ഉയരം കൂടിയ പർവതമായ മൗണ്ട് മാനസ്ലു (8,163 മീറ്റർ) വിന്റെ ചുറ്റുമാണ് ട്രക്കിങ്. ശക്തമായ കാറ്റും തണുപ്പും പ്രതികൂലമായ സാഹചര്യങ്ങളും കാരണം ട്രക്കിങ്ങിനിടെ നിരവധി വെല്ലുവിളികളാണ് ഇരുവരും നേരിട്ടത്. ഹൈബലിനും സിയാമിനും നാട്ടുകാരും സുഹൃത്തുക്കളും സ്വീകരണം നൽകി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles