spot_img
Wednesday, June 10, 2026

70 വയസ്സിന് മുകളിലുള്ളവർക്ക് സന്തോഷവാർത്ത; 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ പരിരക്ഷ.



നിരവധി കുടുംബങ്ങൾക്ക് ആശ്വാസവും സന്തോഷവും നൽകുന്ന ഒരു സുപ്രധാന പദ്ധതിയെക്കുറിച്ചുള്ള വിവരമാണ് ഇന്ന് പങ്കുവെക്കുന്നത്.70 വയസ്സിന് മുകളിലുള്ള അച്ഛൻ, അമ്മ, മുത്തശ്ശൻ, മുത്തശ്ശി, വലിയുപ്പ, വലിയുമ്മ തുടങ്ങിയ മുതിർന്ന പൗരന്മാർക്ക് കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ വയോ വന്ദന പദ്ധതി വഴി ചികിത്സാ പരിരക്ഷ ലഭ്യമാകുന്നു.പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള 29,000-ത്തിലധികം ആശുപത്രികളിൽ ചികിത്സാ സൗകര്യം ലഭിക്കും. അർഹരായവർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും പദ്ധതിയിലൂടെ ലഭ്യമാണ്.പദ്ധതിയുടെ ഗുണഭോക്താവാകാൻ പ്രധാനമായും 70 വയസ്സ് പൂർത്തിയായിരിക്കണം. രജിസ്ട്രേഷനായി മൊബൈൽ നമ്പർ, ആധാർ കാർഡ്, ആവശ്യമായ കെ.വൈ.സി രേഖകൾ എന്നിവ കരുതണം.അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ എത്തി രജിസ്റ്റർ ചെയ്താൽ ഗുണഭോക്താക്കൾക്ക് വയോ വന്ദന കാർഡ് ലഭിക്കും. തുടർന്ന് പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും.മുതിർന്ന പൗരന്മാർക്ക് ഏറെ പ്രയോജനകരമായ ഈ വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്നും അർഹരായവർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നതിന് സഹായിക്കണമെന്നും അധികൃതർ അഭ്യർഥിക്കുന്നു.”നമ്മുടെ വീട്ടിലെ മുതിർന്നവരുടെ ആരോഗ്യ സുരക്ഷയ്ക്കായി ഈ വിവരം മറ്റുള്ളവരിലേക്കും പങ്കുവെക്കൂ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles