spot_img
Wednesday, June 10, 2026

വാർത്ത: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം മാറ്റി; മെയ് 15ന് പ്രസിദ്ധീകരിക്കും



തിരുവനന്തപുരം:മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചു. ഫലം ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കെയാണ് തീരുമാനം മാറ്റിയത്.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം ഗൾഫ് രാജ്യങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിലെ പരീക്ഷകൾ വൈകിയിരുന്നു. ഈ വിദ്യാർത്ഥികളുടെ പരീക്ഷകൾ നടത്തിയശേഷം എല്ലാവരുടെയും ഫലം ഒരുമിച്ച് അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.പ്ലസ് ടു ഫലം നേരത്തെ വന്നു*സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 77.97% ആണ് മൊത്തം വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.16% വർധനയുണ്ട്.വിജയശതമാന കണക്കുകൾ*-

സ്ട്രീം തിരിച്ച്

സയൻസ് 84.55%, കോമേഴ്സ് 74.74%, ഹ്യുമാനിറ്റീസ് 66.38%- *സ്കൂൾ തിരിച്ച്*: സർക്കാർ 72.66%, എയ്ഡഡ് 82.82%, അൺഎയ്ഡഡ് 78.18%, സ്പെഷ്യൽ സ്കൂൾ 85.67%- *വൊക്കേഷണൽ ഹയർ സെക്കൻഡറി*: 72.81%, ടെക്നിക്കൽ 72.81%.

ജില്ല തിരിച്ച്

ഏറ്റവും കൂടുതൽ വിജയം ഇടുക്കി 84.64%. ഏറ്റവും കുറവ് കാസർകോട് 71.81%

മറ്റ് പ്രധാന വസ്തുതകൾ

1. 1990 സ്കൂളുകളിൽ 3,72,423 പേർ പരീക്ഷയെഴുതി. 2,90,398 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി

2. 30,561 വിദ്യാർത്ഥികൾ ഫുൾ A+ നേടി – കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ

3. 60 പേർക്ക് എല്ലാ വിഷയത്തിനും മുഴുവൻ മാർക്ക്. ഇതിൽ 50 പേർ പെൺകുട്ടികൾ

4. 76 സ്കൂളുകൾ 100% വിജയം നേടി. ഇതിൽ 9 സർക്കാർ സ്കൂളുകൾ

5. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയതും കൂടുതൽ A+ നേടിയതും

മലപ്പുറം ജില്ലയിൽ*

ഇംപ്രൂവ്മെന്റ് പരീക്ഷ*

ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ ജൂൺ 29 മുതൽ ജൂലൈ 3 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.ഒന്നാം വർഷക്കാർക്ക് റിസൾട്ടിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ഗൾഫ് സെന്ററുകളിലെ പരീക്ഷകൾ പൂർത്തിയായാലുടൻ എല്ലാ ഫലവും ഒരുമിച്ച് വെബ്സൈറ്റിൽ ലഭ്യമാകും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles