spot_img
Wednesday, June 10, 2026

കോഴിക്കോട് വീണ്ടും നിപ; സ്ഥിരീകരിച്ചത് ഫറോക്ക് സ്വദേശിയ്ക്ക്.



കോഴിക്കോട്:വീണ്ടും നിപ സ്ഥിരീകരിച്ചു. ഫറൂഖ് സ്വദേശിയായ 40 കാരനാണ് നിലവിൽ രോഗം ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. രോഗലക്ഷണങ്ങളിൽ സംശയം തോന്നിയ ഡോക്ടർമാർ ശ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.കൂടുതൽ വ്യക്തത വരുത്തുന്നതിനായി രോഗിയുടെ ശ്രവം പൂണൈ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം നാളെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നതും രോഗലക്ഷണങ്ങൾ കാണിക്കുന്നതുമായ മറ്റുള്ളവരെ നിലവിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles