spot_img
Thursday, June 11, 2026

ഓപ്പറേഷൻ പി-ഹണ്ട്’: പരിശോധനയിൽ 6 കേസുകൾ രജിസ്റ്റർ ചെയ്തു.



കോഴിക്കോട്: കേരള പോലീസിന്‍റെ സംസ്ഥാനവ്യാപക പ്രത്യേക പരിശോധനാ നടപടിയായ ‘ഓപ്പറേഷൻ പി-ഹണ്ടി’ന്റെ (Operation P-Hunt) ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് വ്യാപക പരിശോധനകൾ നടത്തി. കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ പങ്കുവെക്കുന്നവരെ ഓൺലൈൻ നിരീക്ഷണത്തിലൂടെ കണ്ടെത്തി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പരിശോധനകൾ നടന്നത്.

കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ചൂഷണം, കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങളുടെ പ്രചാരണം, കൈമാറ്റം, സംഭരണം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പോലീസ് ഇത്തരം ശക്തമായ പരിശോധനകൾ സംഘടിപ്പിച്ചത്.പരിശോധനയുടെ

പ്രധാന വിവരങ്ങൾ:ആകെ നടത്തിയ റെയ്ഡുകൾ:

12പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ: 07രജിസ്റ്റർ ചെയ്ത കേസുകൾ: 06കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ വിവിധ സ്ഥലങ്ങളിലായി നടത്തിയ ഈ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും, ഇത്തരത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles