spot_img
Saturday, June 13, 2026

ഓപ്പറേഷന്‍ തൂഫാന്‍ : സംസ്ഥാന വ്യാപക റെയ്ഡില്‍ 145 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു.



ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 137 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ലഹരി വിപണന ശൃംഖല തകർക്കാൻ ലക്ഷ്യമിട്ടുള്ള പരിശോധനകളിൽ വൻ വിജയം. ഇതുവരെ 2259 കേസുകളിലായി 2440 പേരെ പോലീസ്/എക്സൈസ് അറസ്റ്റ് ചെയ്തു. ഏറ്റവും ഒടുവിൽ 145 പേരാണ് പിടിയിലായത്. ഇവരിൽ നിന്ന് രാസലഹരിയും വലിയ അളവിൽ നിരോധിത പുകയില-ലഹരി വസ്തുക്കളും പിടിച്ചെടുത്തു. മൊത്തം പരിശോധനകളിൽ നിന്ന് 1.375 കിലോഗ്രാം മാരക രാസലഹരിയും, 128 കിലോയിലേറെ മറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളും 1428 ലഹരി ബീഡികളും ഉൾപ്പെടുന്ന വൻ ലഹരിശേഖരമാണ് ഇതുവരെ പിടിച്ചെടുത്തത്.ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666)മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles