spot_img
Tuesday, July 7, 2026

അതിതീവ്ര മഴ; വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്.



കല്‍പ്പറ്റ: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായതോ തീവ്രമായതോ ആയ മഴയാണ് പ്രവചിക്കപ്പെടുന്നത്. ജില്ലകളില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.വയനാട് മണ്ണിടിച്ചില്‍ അപകടം ഉണ്ടായ മേപ്പാടിയില്‍ ഇന്നലെ 250 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. പ്രദേശത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തനും വെല്ലുവിളിയാകുന്നുണ്ട്.

വയനാട് മേപ്പാടി തുരങ്കപാത നിര്‍മ്മിക്കുന്ന സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് ഇടിഞ്ഞാണ് അപകടമുണ്ടായത്. തുരങ്കപാത നിര്‍മ്മാണത്തിന് എത്തിയ തൊഴിലാളികളാണ് മണ്ണിനടിയില്‍ കുടുങ്ങിയത്.തുരങ്കപാത നിര്‍മ്മാണത്തിനായി തൊഴിലാളികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് ബസ് മണ്ണിനടിയിലായി. നിലവില്‍ മുപ്പതംഗ എന്‍ഡിആര്‍എഫ് സംഘം വയനാട്ടിലുണ്ട്.

കോഴിക്കോട് നിന്ന് ഒരു യൂണിറ്റ് എന്‍ഡിആര്‍എഫ് സംഘം കൂടി വയനാട്ടിലേക്ക് പോകും. അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.മണ്ണിടിച്ചില്‍ സാഹചര്യം മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ജില്ലയില്‍ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിക്ക് നിര്‍ദേശം നല്‍കി. റവന്യൂ മന്ത്രി എ പി അനില്‍കുമാറിനോടും കൃഷി മന്ത്രി ടി സിദ്ദിഖിനോടും വയനാട്ടിലേക്ക് തിരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles