spot_img
Wednesday, July 8, 2026

മേപ്പാടി ദുരന്തത്തിൽ അന്വേഷണം; അപകടസാധ്യത പരിശോധിച്ച ശേഷം മാത്രമേ തുരങ്കനിർമാണം തുടരൂ-മുഖ്യമന്ത്രി.



തിരുവനന്തപുരം: വയനാട് മേപ്പാടിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തുരങ്കനിർമാണം തുടരുന്ന കാര്യത്തിൽ തീരുമാനം വിശദപഠനത്തിന് ശേഷമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

ഇതുവരെയുള്ള റിപ്പോർട്ടുകൾ വിലയിരുത്തിയ മന്ത്രിസഭായോഗം, അപകടത്തിന് ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് സാങ്കേതികവും നിയമപരവുമായ നടപടികൾ സ്വീകരിക്കാൻ തീരുമാനമെടുത്തുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.തുരങ്കനിർമ്മാണം നടക്കുന്നതിന് തൊട്ടുമുകളിലായി ഒരു മണ്ണിടിച്ചിൽ ഉണ്ടായതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ തുരങ്കനിർമ്മാണത്തിന് പാരിസ്ഥിതിക അനുമതി നൽകിയപ്പോൾ മുന്നോട്ടുവെച്ച കർശനമായ നിർദ്ദേശങ്ങൾ കരാർ ഏറ്റെടുത്തവർ പാലിച്ചിട്ടുണ്ടോ എന്ന് സർക്കാർ പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.അപകട സാധ്യത എന്തെല്ലാമുണ്ടെന്ന് പരിശോധിച്ച ശേഷമായിരിക്കും പണി തുടരുക.

ഇപ്പോൾ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അതിന് ശേഷമായിരിക്കും ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അപകടം ഉണ്ടായ സാഹചര്യം പരിശോധിക്കുന്നതിനൊപ്പം തന്നെ, കേന്ദ്ര സർക്കാരിന്റെ പാരിസ്ഥിതിക നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും വിശദമായ അന്വേഷണം നടത്തുമെന്നും സതീശൻ പറഞ്ഞു. ഇത് രണ്ടും രണ്ടാണെന്നും രണ്ട് തരത്തിലുള്ള അന്വേഷണവും നടത്തുമെന്നും അദ്ദേഹം വ്യക്കമാക്കി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles