spot_img
Wednesday, October 14, 2026

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ അപകടം; ട്രെയിന്‍ സര്‍വ്വീസുകള്‍ വൈകുന്നു.



കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണുള്ള അപകടം ട്രെയിന്‍സര്‍വ്വീസുകളെ ബാധിച്ചു. നേത്രാവതി, ഏറനാട് ട്രെയിനുകള്‍ വെള്ളയില്‍, വെസ്റ്റ്ഹില്‍ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് 1,2,3 പ്ലാറ്റ്‌ഫോമുകളിലെ വൈദ്യുതി വിച്ഛേദിച്ചു. പൊലീസും അഗ്നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.ഇന്ന് രാവിലെയാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണത്. മഴ ശക്തമായതിന് പിന്നാലെയാണ് അപകടം. രണ്ടാമത്തെ പ്ലാറ്റ് ഫോമിലാണ് കെട്ടിടം തകര്‍ന്നുവീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.ക്ലോക്ക് ടവറിന് നേരത്തെ തന്നെ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിനാല്‍ വീഴാനുള്ള സാധ്യത മുന്‍കൂട്ടി ബാരിക്കേഡുകള്‍ തീര്‍ത്തിരുന്നു. അപകട സമയം യാത്ര അവസാനിപ്പിച്ച് ട്രാക്കില്‍ നിര്‍ത്തിയിട്ട ട്രയിന്‍ ഉണ്ടായിരുന്നു. അതിനാല്‍ സമീപത്തൊന്നും ആരുമുണ്ടായിരുന്നില്ല. ക്ലോക്ക് ടവറിന്റെ ശേഷിക്കുന്ന ഭാഗവും അപകടാവസ്ഥയിലാണ്.ടവര്‍ വീണ് രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയും തകര്‍ന്ന് വീണിട്ടുണ്ട്. നിര്‍ത്തിയിട്ട ട്രെയിനിലും സമീപത്തെ വൈദ്യുത ലൈനിലും അവശിഷ്ടങ്ങള്‍ പതിച്ചിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles