spot_img
Monday, October 12, 2026

കണ്ണൂരില്‍ കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു



കണ്ണൂര്‍ : കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു. കണ്ണൂര്‍ ചാലോട് ഇന്നലെ അര്‍ധ രാത്രിയായിരുന്നു അപകടം. യു പി സ്വദേശികളായ പരം ഛേത്രി, ഹര്‍ഷ്, മലയാളികളായ റിസ്വാന്‍, ഷാന്‍ എന്നിവരാണ് മരിച്ചത്.ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്രി. പ ക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധ രാത്രിയോടെ അപകട വിവരം അറിഞ്ഞെത്തിയ ഫയര്‍ ഫോഴ്സ് കാര്‍ വെട്ടിപൊളിച്ചാണ് ഉള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.അഴിക്കോട് സ്വദേശിയായ ഷാനിന്റെ വീട്ടിലേക്ക് ബാംഗ്ലൂരില്‍ നിന്ന് എത്തിയവരായിരുന്നു മറ്റു മൂവരും. അമിത വേഗത്തിലായിരുന്നു കാര്‍ എന്നാണു കരുതുന്നത്. കാര്‍ പൂര്‍ണമായി തകര്‍ന്നു. അടുത്തുള്ള വീട്ടുകാരാണ് ശബ്ദം കേട്ട് ആദ്യം ഓടിയെത്തിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles