spot_img
Monday, October 12, 2026

പൊന്മുടി ആറാംവളവിൽ പ്രിയദർശനി ബസിന് ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി.



തിരുവനന്തപുരം: പൊന്മുടിയില്‍ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകിട്ട് 5 മണിക്ക് ശേഷമായിരുന്നു അപകടം.പൊന്മുടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ്സിനെ ആറാം വളവിലെ കോണ്‍ക്രീറ്റ് ഭിത്തിയിലിടിച്ച് ഡ്രൈവര്‍ നിര്‍ത്തുകയായിരുന്നു. വളവിലെ കുഴിയിലേക്ക് മറിയുമായിരുന്ന ബസ്സാണ് ഡ്രൈവര്‍ ഭിത്തിയിലിടിച്ച് നിര്‍ത്തിയത്.

ഡ്രൈവറുടെ മനസാന്നിധ്യം കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. അപകട സമയത്ത് കെഎസ്ആര്‍ടിസി ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. നെയ്യാറ്റിന്‍കരയില്‍ ഡിപ്പോയില്‍ നിന്ന് പൊന്മുടിയിലേക്ക് ആദ്യത്തെ സര്‍വീസ് നടത്തിയ പ്രിയദര്‍ശനി ബസ് ആണ് അപകടത്തില്‍പ്പെട്ടത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles