spot_img
Monday, July 13, 2026

അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവം; കെ ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍.



പാലക്കാട് : മണ്ണാർക്കാട് നഗരസഭയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളോട് അപമാനകരമായി പെരുമാറിയെന്ന് ആരോപിച്ച് മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.മണ്ണാർക്കാട് നഗരസഭയുടെ 19, 20, 22 വാർഡുകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് പരിപാടിയാണ് വിവാദത്തിന് കാരണം. പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ടി. ജലീൽ.

ഹിന്ദിയിൽ എ പ്ലസ് നേടിയ കുട്ടികളെ വേദിയിലേക്ക് വിളിച്ചുവരുത്തി മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ അദ്ദേഹം ആവശ്യപ്പെട്ടു.ഇതിനിടെ ചെറിയ പിഴവുകൾ വരുത്തിയപ്പോൾ “എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ? അക്ഷരമറിയില്ലേ?” എന്ന് ചോദിച്ച് സദസ്സിന് മുന്നിൽ വെച്ച് കുട്ടികളെ ശാസിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു എന്നാണ് ആരോപണം. ഇതിന് പുറമെ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുന്നതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങളിൽ പ്രചരിച്ചു.

കുട്ടികൾക്ക് മാനസിക പ്രയാസമുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ സ്വമേധയാ കേസെടുത്തത്. പുറത്തുവന്ന വീഡിയോകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ടവരോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles