spot_img
Friday, September 4, 2026

കോഴിക്കോട് ജില്ലയില്‍ വൻ മയക്കുമരുന്ന് മാഫിയ: സ്പെഷ്യല്‍ ഡ്രെെവ് ശക്തമാക്കി.



കോഴിക്കോട് : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയ്ഡ് കർശനമാക്കിയതോടെ കോഴിക്കോട് ജില്ലയില്‍ വൻ മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു.വിദ്യാർത്ഥികളും യുവാക്കളുമുള്‍പ്പെടെയുള്ളവരാണ് കാരിയർമാർ.ഇതേത്തുടർന്ന് റെയ്ഡ് ശക്തമാക്കാനാണ് സിറ്റി പൊലീസ് കമ്മിഷണർ എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പൊലീസിന്റെ തീരുമാനം.ഇതിനായി സ്പെഷ്യല്‍ ഡ്രെെവുകള്‍ നടത്തും. കഴിഞ്ഞയാഴ്ച നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ കോഴിക്കോട് സിറ്റിയില്‍ നിന്ന് ഒറ്റ രാത്രിയില്‍ 58 പേരെ പിടികൂടിയിരുന്നു. 10,40 ഓളം വാഹനങ്ങളാണ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചത്. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജിയുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് സിറ്റി പൊലീസ് എട്ടിടങ്ങളിലായി നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles