spot_img
Tuesday, September 1, 2026

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരും



തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. ഇന്നലെയും പല സ്ഥലങ്ങളിലും അരമണിക്കൂറിലധികം വൈദ്യുതി മുടങ്ങി.നിയന്ത്രണം കൂടിയേ തീരു എന്ന നിലപാടിലാണ് കെ എസ് ഇ ബി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതല്‍ 500 മെഗാ വാട്ട് വരെ വൈദ്യുതി ഉയരുന്ന സാഹചര്യമാണുള്ളത്.ഇപ്പോഴുള്ള വൈദ്യുതി നിയന്ത്രണം തുടര്‍ന്നാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് സര്‍ക്കാര്‍.നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടല്‍ ഫലപ്രദമായി നടത്തുന്നുണ്ടെന്നും ജനങ്ങള്‍ സഹകരിച്ച് സ്വയം നിയന്ത്രണം ഉണ്ടാവണമെന്നും കെ എസ് ഇ ബി ആവശ്യപ്പെട്ടു.പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങാനുള്ള ഇടപെടലും നടത്തുന്നുണ്ട്.

പവര്‍ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി ആവശ്യത്തിന് കിട്ടാതെ വന്നതോടെയാണ് പീക്ക് ടൈമില്‍ നിയന്ത്രണം.പല സമയങ്ങളില്‍ ആയി വൈദ്യുതി നിയന്ത്രിക്കുന്നത്തിനെതിരെ പ്രതിഷേധവും ശക്തമാണ്.ഉപഭോക്താക്കളും വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് കെ എസ് ഇ ബി അഭ്യര്‍ഥിച്ചിരുന്നു.വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് കെ എസ് ഇ ബിയും വൈദ്യുത വകുപ്പും അറിയിക്കുന്നുണ്ട്. വര്‍ധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര ഉത്പാദനം, കടം വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles