spot_img
Monday, July 20, 2026

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേര്‍ അറസ്റ്റില്‍



ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ ഇന്നും പരിശോധന നടത്തി. 80 പേർ അറസ്റ്റിലായി. 75 കേസുകള്‍ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 27 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും 27 എൻ.ഡി.പി.എസ് ആക്‌ട് പ്രകാരം 44 കേസുകളും കോട്പ പ്രകാരം 28 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇവരില്‍ നിന്ന് 2.393 ഗ്രാം എം.ഡി.എം.എയും 0.463 കി.ഗ്രാം കഞ്ചാവും ഒരു കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 7285 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആകെ 7825 അറസ്റ്റുകള്‍ നടന്നു.ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ- 5787.842 ഗ്രാം, കഞ്ചാവ് – 615.621 കി.ഗ്രാം, ഹാഷിഷ് ഒായില്‍ – 3909.039 ഗ്രാം.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 99 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles