spot_img
Wednesday, October 21, 2026

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച



തിരുവനന്തപുരം: പ്ലസ് ടു സേ പരീക്ഷാഫലം മറ്റന്നാൾ പ്രസിദ്ധീകരിക്കും. ഫലം വൈകുന്നു എന്ന മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് . ജൂലൈ മൂന്നിന് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തിയതി മൂന്ന് തവണ മാറ്റിവെച്ചിരുന്നു.പ്ലസ് ടു സേ പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നത് അനിശ്ചിതത്വത്തിലാണെന്ന് മീഡിയവൺ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് കോളജ് പ്രവേശന നടപടികൾ പുരോഗമിക്കവേ ഒരു ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലായി. സെൻസസ് ഡ്യൂട്ടി മൂലം മൂല്യ നിർണയത്തിന് അധ്യാപകരെ ലഭിച്ചില്ല, സോഫ്റ്റ്‌വെയറിൽ നേരിട്ട സാങ്കേതിക പ്രശ്നവും ഫലം പ്രസിദ്ധീകരിക്കാൻ തടസമായി എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles