spot_img
Wednesday, September 9, 2026

ആലികുട്ടി മുസ്‌ലിയാർ അനുസ്മരണവും പ്രാർത്ഥന സംഗമവും സംഘടിപ്പിച്ചു



ചാത്തമംഗലം : പഞ്ചായത്ത്‌ എസ് എം എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി കൂളിമാട് മഹല്ല് പ്രസിഡന്റ്‌ കെ എ. കാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എസ് എം എഫ് ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ സി മുഹമ്മദ്‌ ഹാജി അധ്യക്ഷ്യത വഹിച്ചു.SMF ചാത്തമംഗലം പഞ്ചായത്ത്‌ സെക്രട്ടറി ടി. സി അയ്യൂബ് സ്വാഗതം പറഞ്ഞു.ആലിക്കുട്ടി ഉസ്താദ് വിനയത്തിന്റെയും പണ്ഡിത്യത്തിന്റെയും അതുല്യ മാതൃക യായിരുന്നു എന്ന് അനുസ്മരണം പ്രഭാഷണത്തിൽ കൂളിമാട് മഹല്ല് ഖതീബ് മിൻഹാജ് ഫൈസി അഭിപ്രായപ്പെട്ടു.SMF മാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ബാഖവിമുഖ്യ പ്രഭാഷണവും പ്രാർത്ഥന യും നിർവഹിച്ചു.അസീസ് മുസ്‌ലിയാർ മലയമ്മ, റസീൽ മന്നാനി, ശുകൂർ മാസ്റ്റർ, കെ. ബീരാൻ കുട്ടി ഹാജി, ഇ. സി ബഷീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles