spot_img
Friday, October 9, 2026

കോഴിക്കോട് ജില്ലയിൽ ഷാഡോ പോലീസിംഗ് സംവിധാനം ശക്തമാക്കുന്നു



കോഴിക്കോട് :കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കോഴിക്കോട് ജില്ലയിൽ ഷാഡോ പോലീസിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നു.പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും സിവിൽ വേഷത്തിലുള്ള പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഷാഡോ പോലീസ് ടീമുകളെ വിന്യസിക്കും. മോഷണം, ചെയിൻ സ്നാച്ചിംഗ്, ലഹരി ഇടപാടുകൾ, പൊതുജനശല്യം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിനും സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിച്ച് കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനുമാണ് സംഘത്തിന്റെ പ്രധാന പ്രവർത്തനം.പൊതുജനങ്ങളുടെ സഹകരണവും ജാഗ്രതയും കുറ്റകൃത്യങ്ങൾ തടയുന്നതിൽ നിർണായകമാണ്. സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ വിവരം അറിയിക്കുക.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles