തിരുവനന്തപുരം: റെക്കോർഡ് ഓണം വിൽപ്പനയുമായി സപ്ലൈക്കോ. ഉത്രാടനാളിൽ വൈകിട്ട് നാലുമണി വരെയുള്ള കണക്കിൽ 422.17 കോടി രൂപയും വിൽപ്പന നടന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ കണക്കാണിത്. കഴിഞ്ഞ ഓണത്തിന് 35 ദിവസത്തെ വിറ്റുവരവ് 385.42 കോടിയായിരുന്നു.153.49 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും, 268.89 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭ്യമായത്. വെളിച്ചെണ്ണയിൽ നിന്ന് മാത്രം 100 കോടി രൂപയാണ് കഴിഞ്ഞ വർഷം ലഭിച്ചത്.
ഇത്തവണ ഇത് വർധിക്കുമെന്നാണ് റിപ്പോർട്ട്.സപ്ലൈകോ ഓണം വിപണിയിൽ സർവകാല റെക്കോഡ് വിറ്റുവരവ്. 422.17 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് നേടിയത്. 2026 ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ കണക്കാണിത്. ഇതിൽ 153.49 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വ വിൽപ്പനയിലൂടെയും, 268.89 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭ്യമായത്.കഴിഞ്ഞ വർഷത്തെ (2025)ഓണക്കാലത്തെ 35 ദിവസത്തെ ആകെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു (സബ്സിഡി: 180.03 കോടി, നോൺ-സബ്സിഡി: 205.11 കോടി). മുൻവർഷത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റുവരവിൽ വൻ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.മിക്ക സബ്സിഡി സാധനങ്ങൾക്കു വില വർധിപ്പിക്കാതെയും പലതിനും വിലകുറച്ചിട്ടും ഈ നേട്ടത്തിലെത്താനായത് ജനങ്ങൾ സപ്ളൈകോയെ മുൻവർഷങ്ങളിലേതിനേക്കാൾ ആശ്രയിച്ചതിനാലാണ്.
13 അവശ്യ സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചില്ല. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയവയ്ക്ക് സബ്സിഡി നിരക്ക് കുറച്ചു നൽകി. ശബരി സബ്സിഡി വെളിച്ചെണ്ണയുടെ 20 രൂപ കുറച്ചു നൽകി.(കഴിഞ്ഞ വർഷം വെളിച്ചെണ്ണയിൽനിന്നു മാത്രം 100 കോടിയാണ് ലഭിച്ചിരുന്നത്). സംസ്ഥാനത്തൊട്ടാകെ 3 മെഗാ ട്രേഡ് ഫെയറുകൾ, 11 ജില്ലാ ഫെയറുകൾ, 126 അസംബ്ലി ഫെയറുകളിലുമായി 40 ലക്ഷത്തിലധികം പേരാണെത്തിയത്.






