spot_img
Wednesday, September 2, 2026

ബ്രേക്കിനു പകരം കാൽ അമർത്തിയത് ആക്സിലേറ്ററിൽ; നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി



കോഴിക്കോട് : ബ്രേക്കിനു പകരം ആക്സിലേറ്ററിൽ കാൽ ചവിട്ടിയതോടെ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി. കോഴിക്കോട് ഡിസിസി ഓഫിസിന് തൊട്ടുമുന്നിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ആർക്കും പരുക്കില്ല. അത്തോളി സ്വദേശിയായ യുവതിയാണ് കാർ ഓടിച്ചത്.ഇടറോഡിൽ നിന്ന് കയറിവരികയായിരുന്ന കാർ രണ്ട് ഇരുചക്രവാഹനക്കാരെ ഇടിക്കാതിരിക്കാനായി ബ്രേക്ക് ചവിട്ടി നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബ്രേക്കിനു പകരം ആക്സിലേറ്ററിൽ കാൽ അമർത്തിയതോടെ കാർ റോഡിനു നടുവിലുള്ള ഡിവൈഡറിൽ ഇടിച്ചുകയറി നിൽക്കുകയായിരുന്നു. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വെള്ളിമാട്കുന്ന് മാനാഞ്ചിറ റോഡിലാണ് അപകടം ഉണ്ടായത്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles