spot_img
Monday, October 19, 2026

ദേശീയപാതയിൽ തെറ്റായ ദിശയിൽ അപകടകരമായി പാഞ്ഞ സ്വകാര്യ ബസ്സിനെതിരെ എം.വി.ഡി നടപടി



കോഴിക്കോട്: ദേശീയപാതയിൽ മറ്റ് യാത്രക്കാരുടെയും റോഡ് ഉപയോക്താക്കളുടെയും ജീവന് ഭീഷണിയാകുന്ന രീതിയിൽ തെറ്റായ ദിശയിലൂടെ അപകടകരമായി ഓടിച്ച കൃതിക എന്ന് പേരുള്ള സ്വകാര്യ ബസ്സിനെതിരെ മോട്ടോർ വാഹന വകുപ്പ് (MVD) കർശന നടപടി സ്വീകരിച്ചു.പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചതിന് ബസ്സിന് പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ, മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും ഗുരുതരമായ അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ച ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.റോഡിലെ ഇത്തരം ഗുരുതരമായ നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശനമായ പരിശോധനയും തുടർനടപടികളും ഉണ്ടായിരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles