കോഴിക്കോട്: ഇന്ത്യയെ അന്താരാ ഷ്ട്ര തലത്തിൽ പ്രതിനിധീകരിച്ച കേരളീയരായ കായികതാര ങ്ങൾക്ക് മാസം 10,000 രൂപ വീതം നൽകാൻ കായികവകുപ്പ്. കായിക താരങ്ങളെ പ്രോത്സാ ഹിപ്പിക്കാനായി രൂപവത്കരിച്ച ‘ഇൻ്റർനാഷണൽ അത്ലറ്റ് സപ്പോർട്ട് സ്കീം’ പ്രകാരമാണ് ധനസഹായം നൽകുക.പദ്ധതി നടപ്പാക്കാൻ 1.20 കോടി രൂപയാണ് 2026-27 സാമ്പത്തികവർഷത്തിൽ ചെലവഴിക്കുക. പദ്ധതി ഉടൻ നടപ്പാക്കാൻ വിശദ മാർഗരേഖ ഉടൻ പുറപ്പെടുവി ക്കുമെന്ന് കായികവകുപ്പ് അധി കൃതർ വ്യക്തമാക്കി.അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ശേ ഷം പരിശീലനം തുടരുന്നതിനും കായിക ഉപകരണങ്ങൾ, പോഷകാഹാരം, യാത്ര, മത്സര ത്തിനുള്ള തയാറെടുപ്പുകൾ എന്നിവയ്ക്കുമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കായി കതാരങ്ങൾക്കാണു സഹായം ലഭിക്കുക. പ്രതിമാസം 10,000 രൂപ നിരക്കിൽ ഒരു വർഷത്തേക്ക് ആകെ 1,20,000 രൂപയാണു ലഭി ക്കുക.
തുക ഒറ്റത്തവണയായി കായികതാരങ്ങളുടെ ബാങ്ക് അ ക്കൗണ്ടിലേക്കു നേരിട്ടു കൈമാറാനാണ് ആലോചന. പരമാവ ധി 100 അത്ലറ്റുകൾക്കാണ് ഈ വർഷം സഹായം.സംസ്ഥാന സ്പോർട്‌സ് കൗ ൺസിൽ അംഗീകരിച്ച കായിക ഇനങ്ങളിൽ ഇന്ത്യയെ പ്രതിനി ധീകരിച്ചവർക്കാണ് സഹായം ലഭിക്കാൻ അർഹത. ഒളിംപിക് സ്, ഏഷ്യൻ ഗെയിംസ്, കോമ ൺവെൽത്ത് ഗെയിംസ്, സാഫ്ഗെയിംസ്, യൂത്ത് ഒളിംപിക്സ്, ഏഷ്യൻ യൂത്ത് ഗെയിംസ്, കോമൺവെൽത്ത് യൂത്ത് ഗെയിംസ്, അതാത് കായികയിനങ്ങളി ലെ വേൾഡ് ചാമ്പ്യൻഷിപ്പ്/വേ ൾഡ്കപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസ് എന്നിവയിൽ പങ്കെ ടുത്തവർക്ക് സാമ്പത്തികസ ഹായത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്.മെഡൽ നേട്ടങ്ങൾക്കു ലഭി ക്കുന്ന മറ്റ് കാഷ് അവാർഡുകൾക്കു പുറമേയാണു പദ്ധതി വഴിയുള്ള സഹായം.






