വയനാട്: പ്രശസ്ത ഗായകൻ നിസാർ വയനാട് (48) ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഗൾഫ് നാടുകളിലെ മ്യൂസിക് സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ഒട്ടനവധി ഗാനമേളകളിലൂടെയും തനത് ആലാപന ശൈലിയിലൂടെയും സംഗീതാസ്വാദകരുടെ പ്രിയങ്കരനായി മാറിയ കലാകാരനാണ്.നാടൻ പാട്ടുകളിലും മാപ്പിളപ്പാട്ടുകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി ഹിറ്റ് ആൽബങ്ങളിലൂടെയും ശ്രദ്ധേയനാണ്. വയനാട് ‘സങ്കീർത്തനം’ ഓർക്കസ്ട്രയിലെ പ്രധാന ഗായകരിൽ ഒരാളായിരുന്നു.ദുബായിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.






