കുന്ദമംഗലം : അധ്യാപനം ഒരു തൊഴിലിൻ്റെ പേരല്ല ,അത് ഒരു സ്വഭാവസവിശേഷതയാണ്. കുട്ടികൾ കേട്ട് പഠിക്കുന്നില്ല, കണ്ടാണ് പഠിക്കുന്നതെന്ന് അധ്യാപകർക്ക് ബോധ്യമുണ്ടാവണം. അറിവിൻ്റെ യും സ്വഭാവ മഹിമയുടെയും വിളനിലമാവണം അധ്യാപകർ. അധ്യാപകർ സ്നേഹവും കാരുണ്യവും വിദ്യാർത്ഥികളിലെത്തിക്കാൻ ശ്രമിക്കണമെന്നും എം.എൻ.കാരശ്ശേരി. സർവോദയം ബുക്ക് ട്രസ്റ്റ് ബാലുശ്ശേരി ഏർപ്പെടുത്തിയ അധ്യാപക സത്കീർത്തി പുരസ്കാരം എരവന്നൂർ എ.എം.എൽ.പി.സ്കൂളിലെ ജമാലുദ്ദീൻ പോലൂരിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.അധ്യാപനത്തോടൊപ്പം ചരിത്ര സംരക്ഷണവും പുരാവസ്‌തു ശേഖരണവും പ്രദർശനനവുമൊരുക്കുന്നതിനാണ് പുരസ്‌കാരം നൽകിയത്. ട്രസ്റ്റ് ചെയർമാൻ കെ.പി.മനോജ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കുരുവട്ടൂർ വികസന സ്റ്റാൻഡിങ് കമ്മിററി ചെയർമാൻ വത്സൻ കുന്നത്ത്, വാർഡ് മെമ്പർ റഷീദ് പോലൂർ , നാസർ തെക്കെ വളപ്പിൽ, സി.പി.അബ്ദുൾഖാദർ,മാനേജർ കുഞ്ഞിമാഹിൻ.ടി ,വി.മനോജ് കുമാർ,ധനേഷ് ഉളളിയേരി,മണി ചാലിൽ, ബാലകൃഷ്ണൻ കോറോത്ത്, ഐ.സി.ആർ.പ്രസാദ്, മായിൻമാസ്റ്റർ,ജമാലുദ്ദീൻ പോലൂർ എന്നിവർ സംസാരിച്ചു.






