വടകര : സിംഗപ്പൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ച നടക്കുതാഴ കിഴക്കയിൽ സജിന 6 പേർക്കു പുതുജീവൻ നൽകും. വൃക്കകളും കണ്ണുകളും ഇലിയാക് രക്തക്കുഴലുകളും (അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവരുടെ രക്തക്കുഴലുകൾ കേടു വന്നാൽ മാറ്റിവയ്ക്കാൻ) ഹാർട്ട് വാൽവ് ബ്ലോക്കും ആണു ദാനം ചെയ്തത്. വടകരയിലെ വ്യാപാരിയും മുൻ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ഒ.കെ.ചന്ദ്രന്റെ മകളാണ്. ഭർത്താവ് പ്രവീണിന്റെയും മക്കളുടെയും ഒപ്പം സിംഗപ്പൂരിൽ കഴിയുകയായിരുന്നു. സജിനയുടെ മൃതദേഹം ഇന്നു രാവിലെ നടക്കുതാഴയിലെ വീട്ടിൽ എത്തിക്കും. 12നാണ് സംസ്കാരം.






