spot_img
Sunday, October 11, 2026

കൊയിലാണ്ടി ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു.



കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന്റെ തെക്ക് ഭാഗത്ത് ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു. ഇരുപത് വയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയും ആൺകുട്ടിയുമാണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം.ചെന്നൈ എക്സ്പ്രസ് മെയിലാണ് ഇരുവരെയും തട്ടിയത്. ട്രാക്കിൽ മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles