spot_img
Monday, October 12, 2026

ഇന്നു സുപ്രീം കോടതിയിലേക്ക് മാര്‍ച്ച്‌ നടത്തും; രാഹുല്‍ ഗാന്ധി.



ന്യൂഡല്‍ഹി: ഇന്ന് ഇന്ത്യ ഒന്നാകെ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച്‌ നടത്തുമെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി.ഇന്നലെ ഡല്‍ഹിയില്‍ രാജ്യത്തെ യുവത സമാധാനപരമായി പ്രതിഷേധിക്കാനിറങ്ങിയപ്പോള്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും പ്രതിഷേധക്കാരെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭരണഘടന ഉയര്‍ത്തിപിടിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.ഇന്നലെ പ്രതിഷേധിക്കാനിറങ്ങിയ യുവതയുടെ ഹൃദയങ്ങളില്‍ വിദ്വേഷമോ കോപമോ ആയിരുന്നില്ല, സ്‌നേഹമായിരുന്നു. എന്നാല്‍ അവര്‍ പൊലീസിന്റെയും ബിജെപി പ്രവര്‍ത്തകരുടെയും മര്‍ദനത്തിന് ഇരയാവുകയാണ് ഉണ്ടായത്. ഇതല്ല നമ്മള്‍ ആഗ്രഹിക്കുന്ന ഇന്ത്യ. ഇന്ത്യക്കാരെന്ന നിലയില്‍ എല്ലാ അതിര്‍വരമ്പുകള്‍ക്കപ്പുറം ഒന്നിച്ചുനിന്ന് നാളെ സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്‌ നടത്തും. രാഷ്ട്രീയം , ലിംഗം, ജാതി, സമുദായം, സംസ്ഥാനം എന്നീ വേര്‍തിരിവുകളില്ലാതെയാണ് ഒന്നിച്ചു നില്‍ക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി എക്‌സിലൂടെ പറഞ്ഞു.യുവതയും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സിവില്‍ സൊസൈറ്റി സംഘടനകളും ജനാധിപത്യത്തില്‍ വിശ്വസിക്കുകയും ഇന്ത്യന്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന എല്ലാവരും ഈ മാര്‍ച്ചില്‍ ഞങ്ങളോടൊപ്പം അണിനിരക്കും. വോട്ട് ചോരി അവസാനിപ്പിക്കുക, എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുക, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ രാജ്യത്തിനുവേണ്ടി ചീഫ് ജസ്റ്റിസിന് നിവേദനം സമര്‍പ്പിക്കും. നരേന്ദ്ര മോദി, അമിത് ഷാ, അജിത് ഡോവല്‍, മോഹന്‍ ഭാഗവത് എന്നിവര്‍ക്ക് ഇന്ത്യയുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാവില്ല. ഭീഷണിപ്പെടുത്തി ഞങ്ങളെ പിന്തിരിപ്പിക്കാനുമാവില്ല. അവര്‍ക്ക് അധികാരം ഒഴിയേണ്ടിവരും. സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും ദേശസ്‌നേഹത്തോടെയും നമ്മള്‍ ഒന്നിച്ചുനടക്കും. ഭയപ്പെടരുത് ! നാളെ ഇന്ത്യ ഒന്നാകെ സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്‌ നടത്തും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles