spot_img
Tuesday, October 13, 2026

ജനാധിപത്യ ധ്വംസനം: ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പെൻഷനേഴ്സ് യൂണിയൻ​.



താമരശ്ശേരി: രാജ്യത്ത് നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെയുള്ള ദേശീയ പ്രക്ഷോഭത്തിന് ശക്തമായ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.പി.യു) കൊടുവള്ളി ബ്ലോക്ക് കമ്മിറ്റി.​പ്രതിഷേധത്തിന്റെ ഭാഗമായി ബ്ലോക്കിലെ മുഴുവൻ യൂണിറ്റുകളിൽ നിന്നുമുള്ള പ്രവർത്തകരെ അണിനിരത്തി താമരശ്ശേരി ടൗണിൽ വൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.​ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതും രാജ്യത്തെ ലക്ഷക്കണക്കിന് പൗരന്മാരുടെ അടിസ്ഥാന അവകാശമായ വോട്ടവകാശം കവർന്നെടുക്കുന്നതുമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ അന്യായവും ജനാധിപത്യ വിരുദ്ധവുമാണെന്ന് പൊതുസമ്മേളനം കുറ്റപ്പെടുത്തി. ഏകപക്ഷീയമായ നടപടികളിലൂടെ എസ്.ഐ.ആർ ക്രമക്കേടുകൾക്ക് ഉത്തരവാദിയായ രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉടൻ സ്വയം രാജിവെക്കണമെന്നും, അല്ലാത്തപക്ഷം കേന്ദ്ര സർക്കാർ അദ്ദേഹത്തെ പുറത്താക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.​കെ.എസ്.പി.യു ജില്ലാ പ്രസിഡന്റ് കെ.വി. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അബ്ദുറഹ്മാൻകുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി.കെ. അബ്ബാസലി മുഖ്യപ്രഭാഷണം നടത്തി.​ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി.ടി. സദാനന്ദൻ, ട്രഷറർ കെ. നാരായണൻ, ജില്ലാകമ്മിറ്റി അംഗം വി.പി. ഇന്ദിര, സാംസ്കാരികവേദി കൺവീനർ എ.എം. അബ്ബാസ്, വനിതാവേദി കൺവീനർ പി. സൈനബ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles