spot_img
Tuesday, October 13, 2026

സംസ്ഥാന സ്കൂ‌ൾ കായികമേള: ഭാഗ്യചിഹ്നം ‘കുട്ടു’ പ്രകാശനം ചെയ്തു.



തിരുവനന്തപുരം: ഏഷ്യയിലെതന്നെഏറ്റവും വലിയ കൗമാര കായികമേള യായ സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഭാഗ്യ ചിഹ്നം കുട്ടു പ്രകാശനം ചെയ്തു. നിയമസഭാ മീഡിയാ റൂമിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ സംഘാടക സമിതി ചെയർമാൻ എം.എ. റസാഖിന് ഭാഗ്യചിഹ്നം നൽകിയാണ്പ്രകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ എംഎൽഎ മാരായ പാറയ്ക്കൽ അബ്ദുള്ള, കെ.കെ. രമ, പി.കെ ഫിറോസ്, കെ. പ്രവീൺ കുമാർ, സി.കെ. കാസിം, കെ.ജയന്ത്, അഡ്വ. ഫൈസൽ ബാബു, കെ.എം. അഭിജിത്ത്, വി.ടി. സൂരജ്, വിദ്യ ബാലകൃഷ്‌ണൻ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ.ഡി. സജിത്ത് ബാബു, ഡയറക്ടർ അരുൺ കെ. വിജയൻ, എഡിജി സി.എസ്. സന്തോഷ്, സ്പോട്‌സ് ജോയിന്റ് ഡയറക്ടർ പി.ആർ. ശ്രീജേഷ് തുടങ്ങിയവർ പങ്കെടുത്തു. കുട്ടുവിനെ രൂപകൽപന ചെയ്തത് കൊല്ലം ജില്ലയിലെ കെഎൻഎൻഎം എ ച്ച്എസ്എസ് ആൻഡ് വിഎച്ച്എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാ യ ആർ.എസ്. ലക്ഷ്‌മിനന്ദനയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles