spot_img
Tuesday, October 13, 2026

നാദാപുരത്ത് വളഞ്ഞിട്ട് ക്രൂരമായി തല്ലിച്ചതച്ചത് സ്വന്തം കോളേജിലെ വിദ്യാര്‍ത്ഥികളെ, പ്രകോപനമായത് ഇന്‍സ്റ്റഗ്രാം പോസ്റ്റ്.



കോഴിക്കോട് : നാദാപുരം എംഇടി കോളജിൽ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ ചെറിയ തോതിൽ വെള്ളിയാഴ്ച ആരംഭിച്ച തർക്കം വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞുള്ള സംഘട്ടനത്തിൽ കലാശിച്ചു. ഒട്ടേറെ വിദ്യാർഥികൾക്കു പരുക്കേറ്റു. ഒരു സംഘം പൊലീസ് എത്തി ചൂരൽ പ്രയോഗിച്ചിട്ടും സംഘർഷം നിയന്ത്രിക്കാനാകാതെ വന്നതോടെ കൂടുതൽ പൊലീസ് രംഗത്തെത്തി. ഇതോടെ പരുക്കേറ്റവർ ഉൾപ്പെടെയുള്ളവർ ഓടി രക്ഷപ്പെട്ടു. പരുക്കുകളുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചവരും പൊലീസ് ഇടപെടലിനു പിന്നാലെ മുങ്ങി.സംഭവത്തിൽ 22 വിദ്യാർഥികളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ ഡോ.ഷാനിഫ് അറിയിച്ചു. മൂന്നാം വർഷം വിദ്യാർഥികളായ 16 പേരെയും ഒന്നാം വർഷ വിദ്യാർഥികളായ ആറു പേരെയുമാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ പ്രിൻസിപ്പലിനോട് നിർദേശം നൽകിയതായി എംഇടി ചെയർമാൻ യൂനുസ് ഹസൻ പറഞ്ഞു.ജൂനിയർ വിദ്യാർഥികളിൽ ഒരാളെ മുതിർന്ന വിദ്യാർഥികൾ തിങ്കളാഴ്ച രാവിലെ കോളജിലേക്കുള്ള വഴിയിൽ വളഞ്ഞിട്ടു തല്ലിയതോടെയാണ് സംഘർഷം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെ സ്കൂട്ടറിലും ബൈക്കിലുമായി എത്തിയ വിദ്യാർഥികൾ ചേരി തിരിഞ്ഞതോടെ കൂട്ടത്തല്ലായി മാറി. കോളജിലേക്കുള്ള വഴിയിൽ വച്ചായിരുന്നു സംഭവം. മാരകമായി പരുക്കേൽക്കാൻ സാധ്യതയുള്ള തരത്തിലുളള സംഘർഷ ദൃശ്യങ്ങൾ പ്രദേശത്തെ വാട്സാ‌പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിച്ചതോടെ രക്ഷിതാക്കളും കോളജിലേക്ക് എത്തി.പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അവിടെയും ഇവർ ഏറ്റുമുട്ടി. തുടർന്ന് പൊലീസ് എത്തി വിദ്യാർഥികളെ കസ്റ്റഡിയിലെടു ത്തതോടെയാണ് സംഘർഷത്തിന് അയവു വന്നത്. ദേവർകോവിൽ സ്വദേശിയും ഒന്നാം വർഷ വിദ്യാർഥിയുമായ ശങ്കൂന്റകണ്ടി മുഹമ്മദ് നജാദിനെ (19) ഹെൽമറ്റ് ഉപയോഗിച്ചും മറ്റും മർദിച്ചതിന് കണ്ടാലറിയാവുന്ന 6 വിദ്യാർഥികൾക്ക് എതിരെ പൊലീസ് കേസെടുത്തു. ഇതിലേറെ പേർക്ക് മർദനമേറ്റെങ്കിലും കൂടുതൽ പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ മറ്റു കേസെടുത്തിട്ടില്ലെന്ന് നാദാപുരം പൊലീസ് അറിയിച്ചു. അതേസമയം, കോളജിലെ സംഘർഷത്തിന്റെ തുടർച്ചയെന്നോണം തൂണേരി പട്ടാണിയിൽ പരസ്പരം ഏറ്റുമുട്ടിയ 10 വിദ്യാർഥികൾക്ക് എതിരെ പൊലീസ് കേസെടുത്തു. കായക്കൊടിയിലെ വി.കെ.പി.മുഹമ്മദ് ഷിസാൻ, വിലാതപുരം കളത്തിൽ മുഹമ്മദ് ജുമാൻ, നാദാപുരം വണ്ണാൻകണ്ടി താഴെ മുഹമ്മദ് ശഹാസ്, ചെറുമോത്ത് പുള്ളച്ചാണ്ടിയിൽ പി.സി.മുഹമ്മദ് സിനാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നേരിട്ട് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. എസ്ഐ കെ.കെ.സുരേഷ് ബാബുവും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 6 പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles