spot_img
Saturday, October 17, 2026

മേപ്പാടി-ആനക്കാംപൊയിൽ തുരങ്കപാത: നിർമ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച മേപ്പാടിയിൽ ബഹുജന ധർണ്ണ



മേപ്പാടി: വയനാടിന്റെ സ്വപ്ന പദ്ധതിയായ മേപ്പാടി – കള്ളാടി – ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭത്തിന് തുടക്കമാകുന്നു. മേപ്പാടി – കള്ളാടി – ആനക്കാംപൊയിൽ കർമ്മസമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 18 ഞായറാഴ്‌ച വൈകുന്നേരം 4.30-ന് മേപ്പാടിയിൽ വെച്ച് ബഹുജന ധർണ്ണ സംഘടിപ്പിക്കും.റെയിൽവേ ഉൾപ്പെടെയുള്ള മറ്റ് ഗതാഗത മാർഗ്ഗങ്ങളില്ലാത്ത വയനാട് പൂർണ്ണമായും റോഡ് ഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. ഇതിന് പരിഹാരമായി പ്രഖ്യാപിച്ച ബദൽ പാതയുടെ നിർമ്മാണം പ്രാരംഭ ഘട്ടത്തിലുണ്ടായ മണ്ണിടിച്ചിലിന്റെ പേരിൽ നിർത്തിവെച്ചിട്ട് നൂറിലധികം ദിവസങ്ങളായി. ആനക്കാംപൊയിൽ ഭാഗത്ത് വലത് ടണൽ 120 മീറ്ററിലധികവും ഇടത് ടണൽ 20 മീറ്ററിലധികവും പൂർത്തിയായി ഗണ്യമായ പുരോഗതി കൈവരിച്ച ശേഷമാണ് പ്രവൃത്തികൾ സ്തംഭിച്ചത്.നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കി നിർമ്മാണം പുനരാരംഭിക്കാൻ അധികൃതർ തയ്യാറാകണമെന്ന് കർമ്മസമിതി ആവശ്യപ്പെട്ടു. സങ്കീർണ്ണമായ ഭൗമ സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കുന്നതിൽ പ്രശസ്തനായ ഓസ്ട്രേലിയൻ കൺസൾട്ടന്റ് ഡോ. ബിനീഷ് ഹോസ്, കെ.പി. പുരുഷോത്തമൻ, കൊങ്കൺ റെയിൽവേ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ദിവാകർ ജോഷി, അസിസ്റ്റന്റ് എഞ്ചിനീയർ ഗുൽസാർ അഹമ്മദ് എന്നിവർ നേരത്തെ പ്രദേശം സന്ദർശിച്ച് സാങ്കേതിക വശങ്ങളെക്കുറിച്ച് ജനപ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കർമ്മസമിതിയുടെ നേതൃത്വത്തിൽ ശക്തമായ ബഹുജന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles