spot_img
Sunday, October 18, 2026

കാൻസർ മരുന്നുകൾക്ക് വില കുറയും; 137 മരുന്നുകളുടെ ലാഭപരിധി 30% ആയി വെട്ടിച്ചുരുക്കി എൻ.പി.പി.എ.



ന്യൂഡൽഹി: കാൻസർ രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമേകുന്ന നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. പട്ടികയിൽ ഉൾപ്പെടാത്ത 137 കാൻസർ പ്രതിരോധ മരുന്നുകളുടെ വ്യാപാര ലാഭപരിധി 30 ശതമാനമായി എൻ.പി.പി.എ. (നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോരിറ്റി) പരിമിതപ്പെടുത്തി. ഇതോടെ വരുന്ന നവംബർ ഒമ്പതു മുതൽ വിപണിയിലുള്ള പ്രധാന കാൻസർ മരുന്നുകളുടെ ചില്ലറ വിൽപ്പന വിലയിൽ 70 ശതമാനം വരെ വൻ കുറവുണ്ടാകുമെന്ന് കെമിക്കൽ ആന്റ് ഫെർട്ടിലൈസൈഴ്സ് മന്ത്രാലയം അറിയിച്ചു.രാജ്യത്തെ പ്രമുഖ ഓങ്കോളജിസ്റ്റുകളും മെഡിക്കൽ വിദഗ്ധരും ഉൾപ്പെട്ട സമിതിയുടെ ശുപാർശ പ്രകാരമാണ് നടപടി. പരിഷ്കരിച്ച നിരക്കുകൾ നവംബർ ഒമ്പത് മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും.മരുന്ന് നിർമ്മാതാക്കൾ പുതിയ നിരക്കുകൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം. ആശുപത്രികളും ഫാർമസികളും കുറഞ്ഞ നിരക്കിൽ മരുന്നുകൾ നൽകുകയും പുതിയ വിലവിവരപ്പട്ടിക പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുകയും വേണം.ഉപഭോക്താക്കൾക്ക് പുതിയ മരുന്ന് നിരക്കുകൾ എൻ.പി.പി.എ. വെബ്സൈറ്റ് വഴി നേരിട്ട് പരിശോധിക്കാം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles